തിരുവനന്തപുരം: 2021-22 വർഷം, 2021 മാർച്ചിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളുടെ സ്കോളർഷിപ്പ് തുക ബാങ്ക് അക്കൗണ്ടിലെ പിഴവ് മൂലം ക്രെഡിറ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
അതിനാൽ വിദ്യാർഥികൾ അവരുടെ പേര്, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ് കോഡ്, രജിസ്ട്രേഷൻ ഐഡി, എസ്എസ്എൽ സി രജിസ്ട്രേഷൻ നമ്പർ എന്നീ വിവരങ്ങൾ അടിയന്തരമായി ജൂലൈ ഏഴിനു വൈകുന്നേരം അഞ്ചിന് മുൻപായി [email protected] ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.